#VadakaraCarAccident | 9 വയസുകാരിയെ കോമയിലാക്കിയ അപകടം; ഷജീലിനെ വിദേശത്ത് നിന്നെത്തിക്കാൻ ഊർജിത ശ്രമം, ലുക്ക്ഔട്ട് നോട്ടീസിറക്കി

#VadakaraCarAccident | 9 വയസുകാരിയെ കോമയിലാക്കിയ അപകടം; ഷജീലിനെ വിദേശത്ത് നിന്നെത്തിക്കാൻ ഊർജിത ശ്രമം, ലുക്ക്ഔട്ട് നോട്ടീസിറക്കി
Dec 20, 2024 07:44 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) ചോറോട് വാഹനപകടക്കേസിലെ പ്രതി ഷജീലിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാൻ ഊർജ്ജിത ശ്രമവുമായി പൊലീസ്.

ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു.

സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന കേസിൽ എന്തിന് മുൻകൂർ ജാമ്യമെന്ന നിലപാടാണ് ജില്ലാ കോടതി സ്വീകരിച്ചത്.

ഈ സാഹചര്യത്തിൽ പൊലീസിന് മുന്നിൽ ഹാജരാവുകയാണ് പ്രതിക്ക് മുന്നിലുള്ള വഴി.

അല്ലെങ്കിൽ മേൽക്കോടതിയെ സമീപിക്കണം. ഷജീലിനായി അന്വേഷണ സംഘം ഇതിനോടകം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി ഒൻപതോടെയാണ് ചോറോട് മേൽപ്പാലത്തിന് സമീപം അപകടമുണ്ടായത്. അപകടത്തിൽ 62 വയസുകാരിയായ പുത്തലത്ത് ബേബി മരിക്കുകയും കൊച്ചുമകൾ ദൃഷാന കോമാവസ്ഥയിലാവുകയും ചെയ്തിരുന്നു.

വാഹനം ഇടിച്ചു എന്നറിഞ്ഞിട്ടും ഷജീൽ കാർ നിർത്താതെ പോവുകയായിരുന്നു.

അപകടം ഉണ്ടാക്കിയിട്ടും നിർത്താതെ വാഹനമോടിച്ചു, അപകട വിവരം മറച്ചുവെച്ച് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിർത്തുകൊണ്ട് പൊലീസ് കോടതിയിൽ ഉന്നയിച്ചത്.

വിദേശത്തുള്ള ഷെജിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

#year #old #girl #accident #left #coma #Efforts #made #bring #Shajeel #abroad #lookoutnotice #issued

Next TV

Related Stories
#clash | വിവേകാനന്ദ കോളേജിൽ  എസ്എഫ്ഐ- എബിവിപി സംഘർഷം;  നാല്  പേർക്ക് പരിക്ക്

Dec 20, 2024 07:19 PM

#clash | വിവേകാനന്ദ കോളേജിൽ എസ്എഫ്ഐ- എബിവിപി സംഘർഷം; നാല് പേർക്ക് പരിക്ക്

കോളേജിലേക്ക് ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കത്തിനിടെയാണ്...

Read More >>
#KRajan | വയനാട് പുനരധിവാസം; ദുരന്തബാധിതരുടെ പട്ടിക ഇന്ന് പുറത്തിറക്കും' -മന്ത്രി കെ രാജൻ

Dec 20, 2024 06:54 PM

#KRajan | വയനാട് പുനരധിവാസം; ദുരന്തബാധിതരുടെ പട്ടിക ഇന്ന് പുറത്തിറക്കും' -മന്ത്രി കെ രാജൻ

ദുരന്തം നടന്ന് രണ്ട് മാസത്തിനകം രണ്ട് എസ്റ്റേറ്റ് ഏറ്റെടുക്കാൻ നടപടി...

Read More >>
#questionpaperleak | ചോദ്യ പേപ്പര്‍ ചോര്‍ച്ച; ഗൂഢാലോചനയുള്‍പ്പെടെ ഏഴു വകുപ്പുകള്‍, എംഎസ് സൊല്യൂഷന്‍സിനെതിരെ കേസെടുത്ത് ക്രൈംബാഞ്ച്

Dec 20, 2024 06:42 PM

#questionpaperleak | ചോദ്യ പേപ്പര്‍ ചോര്‍ച്ച; ഗൂഢാലോചനയുള്‍പ്പെടെ ഏഴു വകുപ്പുകള്‍, എംഎസ് സൊല്യൂഷന്‍സിനെതിരെ കേസെടുത്ത് ക്രൈംബാഞ്ച്

എംഎസ് സൊല്യൂഷന്‍സിലെ ജീവനക്കാരേയും ചില എയ്ഡഡ് സ്കൂള്‍ അധ്യാപകരേയും അന്വേഷണ പരിധിയില്‍...

Read More >>
#lottery   |  70 ലക്ഷം ആര്‍ക്ക് ? അറിയാം നിർമൽ ലോട്ടറി ഫലം

Dec 20, 2024 05:02 PM

#lottery | 70 ലക്ഷം ആര്‍ക്ക് ? അറിയാം നിർമൽ ലോട്ടറി ഫലം

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം...

Read More >>
#shock | പാലക്കാട് ഇലക്ട്രിക്ക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് പിടഞ്ഞ് സുഹൃത്തുക്കള്‍, രക്ഷകനായി അഞ്ചാം ക്ലാസുകാരൻ

Dec 20, 2024 04:59 PM

#shock | പാലക്കാട് ഇലക്ട്രിക്ക് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് പിടഞ്ഞ് സുഹൃത്തുക്കള്‍, രക്ഷകനായി അഞ്ചാം ക്ലാസുകാരൻ

ഇതോടെയാണ് റാജിഹിനു ഷോക്കേറ്റതാണെന്ന് ഇവർ അറിയുന്നത്. ഉടൻ തന്നെ മുഹമ്മദ് സിദാൻ തൊട്ടടുത്തു കണ്ട ഉണങ്ങിയ കമ്പ്കൊണ്ട് റാജിഹിനെ...

Read More >>
Top Stories

GCC News